പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ വിജിലന്‍സ് റെയ്ഡ്.

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. തത്കാല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ബുക്കിങില്‍ ക്രമക്കേട് കണ്ടത്തിയതിനെ തുടര്‍ന്ന് ബുക്കിങ് ക്ലര്‍ക്കിനെ സ്ഥലം മാറ്റി.

തത്കാല്‍ റിസര്‍വേഷനില്‍ അനര്‍ഹരായവര്‍ക്ക് പിന്‍വാതിലിലൂടെ നല്‍കിവരുന്നുണ്ടെന്ന വ്യാപകമായ പരാതിയുണ്ടായിരുന്നു. പരിശോധന സമയത്ത് അപേക്ഷാ ഫോറം ഇല്ലാത്തവര്‍ക്ക് ടിക്കറ്റ് അനുവദിച്ചതായും കൗണ്ടറില്‍ കൂടുതല്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷനുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നണ് വിജിലന്‍സ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന.

Share news
error: Content is protected !!
Scroll to Top