പരപ്പനങ്ങാടി : ബി.ഇ.എം. ഹയർസെക്കൻണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി വിദ്യാലയത്തിന് ലഭിച്ച ലാപ് ടോപ്പ്കളുടെ വിതരണ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ. ഉസ്മാൻ നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ പഠനത്തിനായി ഡിജിറ്റൽ ഉപകരണം നൽകുന്ന സർക്കാറിന്റെ “വിദ്യാ കിരണം ” പദ്ധതിയുടെ ഭാഗമായാണ് സ്ക്കൂളിന് ലാപ്ടോപ്പ് ലഭിച്ചത്.
ചടങ്ങിൽ പി. ടി. എ . പ്രസിദ്ധന്റ് നൗഫൽ ഇല്ലിയൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദ്യ മേരി ജോൺ ( പ്രിൻസിപ്പാൾ) സ്വാഗതവും നൈറ്റ് ഷെറിന സെൽ വരാജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. നിസാർ അഹമ്മദ് (വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ), ടി . കാർത്തികേയൻ (വാർഡ് കൗൺസിലർ ), നിയാസ് പുളിക്കലത്ത് – (വിഷൽ ട്വിന്റി ട്വിന്റി ചെയർമാൻ)
അരവിന്ദൻ (OSA പ്രസിദ്ധന്റ്) , ജോർജ് കെ. തോമസ് (ലോക്കൽ മാനേജർ ) എന്നിവർ ആശംസകൾ അർപ്പിക്കുകയും നിമ്മി സോളമൻ നന്ദി പറയുകയും ചെയ്തു.




