തിരൂരങ്ങാടി : പരപ്പനങ്ങാടി സബ്ജില്ല ഗെയിംസ് ഫെസ്റ്റിവെലില്‍ ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. എല്ലാ വിഭാഗത്തിലും വ്യക്തമായ സാനിധ്യം തെളിയിച്ചുകൊണ്ടാണ് ബിഇഎം സ്്കൂളിന്റെ തിളക്കമാര്‍ന്ന വിജയം.
തിരൂരങ്ങാടിയല്‍ നടന്ന ഹാന്റ്‌ബോള്‍ മത്സരത്തില്‍ അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളി്‌ലും പരപ്പനങ്ങാടിയില്‍ വച്ച നടന്ന ക്രിക്കറ്റ് അണ്ടര്‍ 17, 19 വിഭാഗങ്ങളിലും ബിഇഎം ചാമ്പ്യന്‍മാരായി. വള്ളിക്കുന്നില്‍ വച്ച് നടന്ന ഷട്ടില്‍ മത്സരത്തില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തിലും ഇവിടുത്തെ കുട്ടികള്‍ തന്നെയാണ് ഒന്നാം സ്ഥാനക്കാരായത്.. വോളിബോള്‍ മത്സരത്തില്‍ 17 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ ബിഇഎം റണ്ണേഴ്‌സായി.
,സ്‌കൂളിലെ കായികാധ്യപകനായ വിജു വില്യംസും, സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഉബീഷ്, ഷാനിബ്, അജില്‍ എന്നിവരും ചേര്‍ന്നാണ് കുട്ടികളെ പരിശീലിപ്പിച്ചത്.




