പരപ്പനങ്ങാടി പോലീസ് സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: സേവനരംഗത്ത് നിറസാന്നിധ്യമായ മിഷൻ പുനർജനിയും പരപ്പനങ്ങാടി ജനകീയ പൊലീസും, കടലോര ജാഗ്രതാ സമിതിയും സംയുക്തമായി പെരിന്തൽമണ്ണ അൽസലാമ ഹോസ്പ്പിറ്റലിന്റെയും പരപ്പനങ്ങാടി നഹാസ് ഹോസ്പ്പിറ്റലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് എ.എസ്.പി. സുജിത് ദാസ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ നിർദ്ദേശപ്രകാരം പൊതുജനങ്ങളെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തി ജനകീയവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുളള ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച്ച രാവിലെ 10 മുതൽ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ആതുരശുശ്രൂഷാ രംഗത്തെ കണ്ണ്, പല്ല്, എല്ല്, തുടങ്ങി വിഭാഗങ്ങളിലും, ഹോമിയോപ്പതി, ആയുർവേദം, അലോപ്പതി ചികിത്സകളും സ്‌പെഷലൈസ് ചെയ്ത വിവിധ ഡോക്ടർമാരുടെ സേവനവും ഒരുക്കിയിരുന്നു. താനൂർ സി.ഐ. സി. അലവി ചടങ്ങിൽ അധ്യക്ഷനായി. സ്റ്റേഷനിലെത്തുന്നവർക്ക് ഇരിക്കുന്നതിനായി മുബശിർ കുണ്ടാണത്ത് ഏർപ്പെടുത്തി നൽകിയ കാത്തിരിപ്പു മുറിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. എസ്.ഐ. കെ.ജെ. ജധിനേഷ്, മുഹമ്മത്, വിധീത് ദേവദാസ്, കുഞ്ഞിമരക്കാർ, ഷിനീഷ്, ജയരാജൻ, ഡോ. അർജുൻ, ഡോ. ജാബിൻ എന്നിവർ സംസാരിച്ചു.

Related Articles