HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: കനത്ത പോലീസ് കാവലില്‍ പരപ്പനങ്ങാടി നിര്‍ദിഷ്ട മേല്‍പാലത്തിന്റെ ടോള്‍ബൂത്ത് നിര്‍മിക്കാനുള്ള നീക്കം സിപിഐഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നൂറിലധികം വരുന്ന പോലീസുകാരുമായെത്തി പണിയാരംഭിക്കാന്‍ അധികൃതര്‍ ശ്രമിച്ചത്. തുടര്‍ന്ന് മുദ്രാവാക്ക്യം വിളിയുമായെത്തിയ പ്രവര്‍ത്തകര്‍ ഇതു തടയുകയായിരുന്നു. പിന്നീട് സമരക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ന്ന് വൈകീട്ട് 4 മണിക്ക് ആര്‍ഡിഒയുടെ സാനിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന തീരുമാനത്തില്‍ പണി നിര്‍ത്തിവെക്കുകയും സമരക്കാര്‍ പിരിഞ്ഞുപോവുകയുമായിരുന്നു.
തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ടൗണില്‍ പ്രകടനം നടത്തി.

