HIGHLIGHTS : പരപ്പനങ്ങാടി : അരിയല്ലൂര്‍ വധശ്രമക്കേസിലെ മുഴുവന്‍

പരപ്പനങ്ങാടി : അരിയല്ലൂര്‍ വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളേയും പിടിക്കൂടണമെന്നാവശ്യപ്പെട്ട് സിപിഐഎം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ പരപ്പനങ്ങാടി നഹാസ് ആശുപത്രിക്ക് സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
അരിയല്ലൂര്‍ സംഭവമുണ്ടാവാന്‍ കാരണക്കാരന്‍ എസ്‌ഐ ആണെന്നും ഇപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എസ്‌ഐയും ആര്‍എസ്എസ്സും തമ്മിലുള്ള ബന്ധമാണ് വെളിവാക്കുന്നതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെലായുധന്‍ വള്ളിക്കുന്നു പറഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചവരെല്ലാം രൂക്ഷമായ ഭാഷയിലാണ് പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടറെ വിമര്‍ശിച്ചത്.