പരപ്പനങ്ങാടിയില്‍ ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ച 5പേര്‍ക്ക് പരുക്ക്

പരപ്പനങ്ങാടി: ബൈക്കുമായി ഇടിച്ച കാറിന് പിറകില്‍ ഓട്ടോയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്. കൊളപ്പുറം സ്വദേശികളായ തെങ്ങിലാന്‍ ഷെമീം(17), പുതുക്കുടി ഇര്‍ഫാന്‍(19), താനൂര്‍ അടച്ചപ്പാട്ട് ഷംസുദ്ദീന്‍(48), ആനങ്ങാടിയിലെ കുട്ടിക്കയ്യന്റെ പുരയ്ക്കല്‍ അബ്ദുല്‍ ഷുക്കൂര്‍(32), കുരിക്കള്‍ റോഡിലെ കുറ്റിയില്‍ ഉണ്ണികൃഷ്ണന്‍(53) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് ഏഴുമണിയോടെ ചുടലപ്പറമ്പ് മൈതാനിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്.

Share news
error: Content is protected !!
Scroll to Top