HIGHLIGHTS : പരപ്പനങ്ങാടിയില്‍ വീണ്ടും മോഷണം ; ജനങ്ങള്‍ ഭീതിയില്‍
മോഷ്ടാക്കള്‍ വീട്ടുടമയ്ക്കുനേരെ കല്ലെറിഞ്ഞു.
പരപ്പനങ്ങാടി: റെയില്‍വേഗേറ്റിന് കിഴക്കുവശത്തുള്ള വീടുകളില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മോഷ്ടാക്കളുടെ ശല്ല്യം. അര്‍ദ്ധരാത്രി ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ക്കുനേരെ സംഘത്തിന്റെ കല്ലേറ്. ചിലവീടുകളില്‍ കോളിങ് ബെല്‍ അടിച്ച് ആളുണ്ടോ എന്ന് ഉറപ്പു വരുത്തിയാണ് കവര്‍ച്ചാസംഘം മോഷണം നടത്തിയിരുന്നത്. ആളില്ലാത്ത വീടിന്റെ വാതില്‍പൊളിച്ച് അകത്ത് കയറിയിരുന്ന സംഘം ഇന്നലെ ആക്രമിക്കാന്‍ മുതിര്‍ന്നതേടെ നാട്ടുകാര്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്.

മോഷണം സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് സൂചന.
സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ രാത്രികാലങ്ങളില്‍ ഉറക്കമിളച്ച് ഫാന്‍പോലും പ്രവര്‍ത്തിപ്പിക്കാതെ കള്ളനെ പേടിച്ച് ഇരിക്കേണ്ട ദുരവസ്ഥയാണ്്
മോഷണം ഒരു പ്രദേശത്തിന്റെ ഉറക്കം കെടത്തിയിട്ടും ഈ കാര്യത്തില്‍ പോലീസ് സ്വീകരിച്ചിരിക്കുന്ന അനങ്ങാപ്പാറ നയത്തിനെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഏതായാലും മോഷ്ടാക്കളെ നേരിടാന്‍ ചെറുപ്പക്കാര്‍ പോലീസിനെ കാത്തുനിക്കാതെ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനത്തിനൊരുങ്ങുകയാണ്.