HIGHLIGHTS : സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഇ പി മുഹമ്മദലിക്കും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫിക്കും പരിക്ക്
സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഇ പി മുഹമ്മദലിക്കും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫിക്കും പരിക്ക്
പരപ്പനങ്ങാടിയില്‍ നാളെ ഹര്‍ത്താല്‍

പരപ്പനങ്ങാടി: മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്‌ഐ അടക്കമുള്ള സമരക്കാരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. സംഭസ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.
റോഡില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കുത്തിയിരുന്ന് റോഡുപരോധിക്കുകയാണ്.
പരിക്കേറ്റ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഇ പി മുഹമ്മദലി, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ബൈജു, കരീം, മറ്റത്തൊടി അനി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുസ്ലിംലീഗും കോണ്‍ഗ്രസും സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു.