പരപ്പനങ്ങാടിയില്‍ ലക്ഷങ്ങളുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ നിന്ന് നിരോധിക്കപ്പെട്ട ലക്ഷകണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. ഏകദേശം 9 ലക്ഷം രൂപയുടെ 250 കിലോയോളം ‘പത്മശ്രി ഗുഡ്ക്ക’യാണ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാര്‍സലായി കടത്തികൊണ്ടുവന്ന് റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ റൂമില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഈ പുകയില ഉത്പന്നങ്ങള്‍. പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് ഇന്ന് വൈകീട്ട് ആറുമണിയോടെ നടത്തിയ റെയ്ഡിലാണ് ഏഴ് ചാക്കുകളിലായി സൂക്ഷിച്ച ഗുഡ്ക്ക കണ്ടെത്തിയത്. ഒരോ ചാക്കിലും അറുപത് പീസുകള്‍ അടങ്ങിയ 200 പാക്കറ്റുകളാണുള്ളത്. ഈ പാക്കറ്റുകള്‍ ചെറിയ സഞ്ചികളുപയോഗിച്ചാണ് മൂടിയിരിക്കുന്നത്. പുകയിലയുടെ മണം പുറത്ത് വരാതിരിക്കാന്‍ സഞ്ചിയിലെല്ലാം തന്നെ സുഗന്ധമുള്ള സ്‌പ്രേ അടിച്ചിട്ടുമുണ്ട്.

sameeksha-malabarinews

പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കമ്പനി വിലയനുസരിച്ചാണ് ഇതിന് 9 ലക്ഷം വില കണക്കാക്കുന്നതെങ്കിലും കരിഞ്ചന്തയില്‍ വില്പന നടത്തുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് ഇരട്ടി വിലയാണ് ഈടാക്കുന്നത്. ഈ കണക്കനുസരിച്ച് 15 ലക്ഷത്തോളം വിലവരുന്ന ഗു്ഡ്ക്കയാണ് പിടികൂടിയത്. ആര്‍ക്കുവേണ്ടിയാണ് പാര്‍സലായി പുകയില ഉത്പന്നങ്ങള്‍ എത്തിയതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

റെയ്ഡിന് പരപ്പനങ്ങാടി എസ്‌ഐ മോഹനന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!