HIGHLIGHTS : പരപ്പനങ്ങാടി : അഞ്ചപ്പുര റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്
പരപ്പനങ്ങാടി : അഞ്ചപ്പുര റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് സമീപത്ത് വെച്ച് വഴിയാത്രക്കാരന്റെ പണം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം. റെയിലരികിലൂടെ നടന്നുപോവുകയായിരുന്ന പള്ളിച്ചന്റെ പുരക്കല്‍ ഹുസൈന്‍ കോയയെ 2 പേര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ധിക്കുകയും ഇയാളുടെ കയ്യിലുണ്ടായിരുന്ന 2,000 രൂപയും വാച്ചും പിടിച്ചുപറിക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും ഒരാള്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പൊന്നാനി സ്വദേശി കെ പി സെമീര്‍(25) ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് തൊണ്ടിമുതലായ പണവും വാച്ചും പോലീസ് കണ്ടെടുത്തു.
ഇന്ന് ഉച്ചയ്ക്ക് പരപ്പനങ്ങാടിയില്‍ ഒരു ജ്വല്ലറിയില്‍ കവര്‍ച്ചനടന്നതിന് പിന്നാലെ വൈകീട്ട് ഇത്തരം ഒരു സംഭവം നടന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.