പരപ്പനങ്ങാടിയില്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധപ്രകടനം

പരപ്പനങ്ങാടി : മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് പരപ്പനങ്ങാടിയില്‍ അര്‍ദ്ധരാത്രി പന്ത്രണ്ടര മണിക്ക് പ്രതിഷേധപ്രകടനം. മുപ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്
സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരന്റെ വെളി്‌പ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞിട്ടും മുഖ്യമന്ത്രി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെയും യുഡിഎഫിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. പ്രകടനത്തിന് സിപിഐഎം ഏരിയാകമ്മിറ്റിയംഗം തുടിശ്ശേരി കാര്‍ത്തികേയന്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top