പരപ്പങ്ങാടിയില്‍ 2 വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടില്‍ ഇന്ന് വൈകീട്ട് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. വൈകീട്ട് അഞ്ചുമണിയോടെ ഉള്ളണത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് വരുന്ന ബസ്സും ബൈക്കും പരപ്പനങ്ങാടി കോടതിക്ക് മുന്‍വശത്തുവെച്ച്് കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്. അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദന്‍(45)ന് സാരമായി പരിക്കേറ്റു. ഇയാളെ എകെജി ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചെട്ടിപ്പടിക്ക് സമീപത്തുവെച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. ഷഹദ്(26), കാസിം(30), സൈനു(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top