പതിനാറുകാരിയെ പീഡിപ്പിച്ച ആള്‍ദൈവം അസാരാം ബാപ്പുവിനെതിരെ കേസെടുത്തു.

ദില്ലി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ആള്‍ദൈവം അസാരാം ബാപ്പുവിനെതിരെ കേസെടുത്തു. ജോധ്പ്പൂരിലെ അസാരാം ബാപ്പുവിന്റെ ട്രസ്സിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന പതിനാറുകാരിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ മാസം ആദ്യം ആശ്രമത്തില്‍ നടന്ന ചടങ്ങിലേക്ക് തന്നെ വിളിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപെടുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ദില്ലി കൂട്ടബലാത്സംഗ കേസില്‍ വിവാദ പ്രസ്താവന നടത്തിയ ആളാണ് അസാരാം ബാപ്പു. ബലാത്സംഗം ചെയ്യാനെത്തിയവരെ സഹോദരാ എന്ന് വിളിച്ച് അപേക്ഷിച്ചിരുന്നുവെങ്കില്‍ പെണ്‍കുട്ടിയുടെ മാനവും ജീവനും രക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു അസാരാമിന്റെ വിവാദ പ്രസ്താവന.

ഇപ്പോള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അസാരാം ബാപ്പുവിന്റെ അടുത്ത അനുയായികളാണ് എന്നതാണ് മറ്റൊരു വസ്തുത.

Share news
error: Content is protected !!
Scroll to Top