Section

malabari-logo-mobile

പട്ടികവിഭാഗ സ്ഥാനകയറ്റ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

HIGHLIGHTS : ദില്ലി : പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന ഭേദഗതി ബില്‍ ഇന്നു സര...

ദില്ലി : പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന  ഭേദഗതി ബില്‍ ഇന്നു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.  ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

ബില്ലിനെതിരെ സമാജ്്‌വാദി പാര്‍ട്ടി രംഗത്ത് വന്നു കഴിഞ്ഞു.ഈ ബില്ലിന്റെ പരിധിയില്‍ പിന്നോക്കക്കാരെ കൂടി ഉള്‍പ്പെടുത്തണം എന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ അഭിപ്രായം. ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബിജെപിയുടെ പിന്തുണ തേടിയേക്കും.

ഈ സമ്മേളന കാലയളവില്‍ തന്നെ ലോകസഭയിലും ഈ ബില്‍ അവതരിപ്പിച്ചേക്കും.

ഈ ബില്ലില്‍ ഐഎഎസ്,ഐഎഫ്എസ്,ഐപിഎസ് എന്നീ ഉന്നത സ്ഥാനങ്ങളില്‍ ഇത് ബാധകമാകില്ല. സിവില്‍ സര്‍വീസില്‍ സ്ഥാനകയറ്റ സംവരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഭരണഘടന ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യും

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!