പച്ചക്കോട്ട് ധരിക്കാത്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : മലപ്പുറം: പച്ചഓവര്‍ക്കോട്ട് ധരിച്ച് ക്ലാസെടുക്കണമെന്ന

മലപ്പുറം: പച്ചഓവര്‍ക്കോട്ട് ധരിച്ച് ക്ലാസെടുക്കണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം അംഗീകരിക്കാത്തതിനാണ് അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍് ട്രസ്റ്റിന് കീഴിലുള്ള സുല്ലുമുസ്‌ലാം ഓറിയന്റല്‍ സ്‌കൂളിലെ സീനിയര്‍ അധ്യാപികയായ കെ. ജമീലയെയാണ് മാനേജര്‍ ഇന്നലെ സസ്‌പെന്റ് ചെയ്തത്.

15 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഈ അധ്യായന വര്‍ഷം തുടങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കാത്ത അധ്യാപകര്‍ ക്ലാസില്‍ കയറുമ്പോള്‍ പച്ചക്കോട്ട് ധരിക്കണമെന്ന് പ്രധാനാധ്യാപിക നിര്‍ദേശിക്കുകയായിരുന്നു. ഇതിന് വഴങ്ങാത്ത ജമീലയ്ക്ക് മാനേജ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഗണിത അധ്യാപികയായതിനാല്‍ ചോക്ക് അധികം ഉപയോഗിക്കുന്നതുകൊണ്ട് പച്ച ഓവര്‍ക്കോട്ട് അനുയോജ്യമല്ലെന്നും തനിക്ക് ഒരുമാസത്തെ സമയം വേണനെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനധ്യാപിക പച്ചക്കോട്ട് ധരിക്കാതെ ക്ലാസില്‍ പോകേണ്ടെന്ന് തീരുമാനിച്ചതോടെ ഇവര്‍ അവധിയെടുക്കുകയായിരുന്നു. ഇതിനിടെ ഈ വിഷയത്തില്‍ മാനേജ്‌മെന്റ് ഇവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

sameeksha-malabarinews

അവധികഴിഞ്ഞ് വെള്ളിയാഴ്ച തിരികെ ജോലിയില്‍ പ്രവേശിച്ച ഇവരെ ശനിയാഴ്ച ഹാജറില്‍ ഒപ്പിടാന്‍ അനുവദിച്ചില്ല. പിന്നീട് പ്രധാനധ്യാപികയുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മാനേജര്‍ ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഓഡര്‍ നല്‍കുകയായിരുന്നു.

അധ്യാപികമാര്‍ക്ക് ക്ലാസില്‍ ചുരിദാര്‍ ഉള്‍പ്പെടെയുള്ള ഏത് വേഷവും ധരിക്കാം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കേയാണ് ഈ സസ്‌പെന്‍ഷന്‍.

പച്ചക്കോട്ട് ധരിക്കാത്തതിനല്ല സസ്‌പെന്‍ഷനെന്നും അധ്യാപകര്‍ സംയുക്തമായി എടുത്ത ‘പച്ചക്കോട്ട്’ ധരിക്കാനുള്ള തീരുമാനം ഒരു അധ്യാപികമാത്രം നടപ്പിലാക്കിയില്ല എന്നതിനാണ് സസ്‌പെന്‍ഷനെന്നും മാനേജ്‌മെന്റ് പ്രതിനിധി എന്‍ വി അബ്ദുറഹിമാന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!