HIGHLIGHTS : ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ വാര്‍ത്താമാസികയായ ന്യൂസ് വീക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ വാര്‍ത്താമാസികയായ ന്യൂസ് വീക്ക് തങ്ങളുടെ പ്രിന്റഡ് രൂപം പൂര്‍ണമായി നിര്‍ത്തുന്നു. ന്യൂസ് വീക്ക് മാഗാഗസിന് നിങ്ങള്‍ക്ക് ഓണ്‍ലൈനായി മാത്രമേ ലഭിക്കു.
1933 ല്‍ ആരംഭിച്ച ഈ മാഗസിന്റെ അവസാന അച്ചടിപതിപ്പ് 2012 ഡിസംബര്‍ 31 ന് ഇറങ്ങും.


2013 മുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാകുന്നതോടെ മാഗസിനിലെ ജീവനക്കാരുടെ എണ്ണം കുറച്ചും സാമ്പത്തിക ചിലവ് കുറയ്ക്കാം എന്നാണ് ന്യൂസ് വീക്ക് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ന്യൂസ് വീക്ക് ഓണ്‍ലൈന്‍ മാഗസിനാണ് അച്ചടിപ്പതിപ്പിനേക്കാള് വളരെ കൂടുതല്‍ വായനക്കാര്‍ ഉള്ളത്.