HIGHLIGHTS : തിരു: ശക്തമായ ത്രികോണ മത്സരം നടന്ന നെയ്യാറ്റിന്‍കരയില്‍ വോട്ടെണ്ണല്‍
തിരു: ശക്തമായ ത്രികോണ മത്സരം നടന്ന നെയ്യാറ്റിന്‍കരയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്താനാര്‍ത്ഥി ആര്‍ ശെല്‍വരാജ് 51505 വോട്ട് നേടി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് ലോറന്‍സിന് 45175 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന് 30109 ലഭിച്ചു.
6330 വോട്ടിന്റെ ഭൂരിപക്ഷമാണ് ശെല്‍വരാജിന് ലഭിച്ചത്. വോട്ടെണണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ പിറകിലായിരുന്ന ശെല്‍വരാജ് പതിയെ പതിയെ വിജയത്തിലേക്ക് കടന്ന് അവസാനം വിജയം ഉറപ്പിക്കുകയായിരുന്നു.

ആര്‍.ശെല്‍വരാജ് 6340 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
തിരു: വോട്ടെണ്ണല്‍ 10 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ത്ി ആര്‍.ശെല്‍വരാജ് 6340 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
മൂന്നാം റൗണ്ട് പൂര്‍ത്തിയായി ലോറന്‍സ് തന്നെ മുന്നില്‍
തിരു : മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫഅ സ്ഥാനാര്‍ത്ഥി എഫ് ലോറന്‍സിന്റെ ലീഡ് 1105 ആണ്. 46 % വോട്ട് എണ്ണിക്കഴിഞ്ഞു. ശെല്‍വരാജാണ് രണ്ടാമത്.
നെയ്യാറ്റിന്‍കര ഇഞ്ചോടിഞ്ച് : ലീഡുകള്‍ മാറിമറിയുന്നു;ലോറന്‍സ് മുന്നില്‍
തിരു : ആദ്യ 14 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ലോറന്‍സ് 598 വോട്ടിന് മുന്നില്‍. 2-ാം സ്ഥാനത്ത് രാജഗോപാലാണ് ഇടതുമുന്നണി ഭരിക്കുന്ന അതിയന്നൂര്‍ പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ 8 മണിക്ക് ആരംഭിച്ചു. 143 വോട്ടിങ് മെഷിനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ 14 മേശകളിലായാണ് എണ്ണുന്നത്.
രാവിലെ 7.45 ഓടെ പെട്ടികള്‍ ഹാളിലെത്തിച്ചു. 8.15 ഓടോ ആദ്യ സൂചന പുറത്തെത്തി. ആദ്യ സൂചനയില്‍ നേരിയ മുന്നേറ്റം രാജഗോപാലിനായിരുന്നു.