നെടുമ്പാശേരി വഴി തിവ്രവാദികള്‍ വിദേശത്തേക്ക് കടന്നു

കൊച്ചി: 4 തമിഴ് തീവ്ര വാദികള്‍ നെടുമ്പാശേരി വഴി വിദേശ രാജ്യത്തേക്ക് കടന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനു പുറമെ വിദേശികളും അനധികൃതമായി കടന്നതായി ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ മനുഷ്യ കടത്ത് കേസ് സിബിഐക്ക് വിടാനും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കേസില്‍ പോലീസുകാരും ഉന്നത ഉദേ്യാഗസ്ഥരും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. കേസ് ഇപ്പോള്‍ അനേ്വഷിക്കുന്നത് ക്രൈം ബ്രാഞ്ചിന്റെ പ്രതേ്യക അനേ്വഷണ സംഘമാണ്. എന്നാല്‍ അന്വേഷണ സംഘത്തലവന്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്ന് 2 മാസത്തോളമായി കേസനേ്വഷണം നിലച്ചിരിക്കുകയാണ്

മനുഷ്യകടത്ത് കേസില്‍ ഇതുവരെ എമിഗ്രേഷന്‍ വിഭാഗത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ അജീബും എസ്‌ഐ രാജു മാത്യുവും സൗദി എയര്‍ലൈന്‍സ് ജീവനക്കാരന്‍ അബ്ദുള്‍ ഹമീദ് സവാദും മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. അതേസമയം നെടുമ്പാശേരി മനുഷ്യ കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

Share news
error: Content is protected !!
Scroll to Top