Section

malabari-logo-mobile

നിലമ്പൂരില്‍ വനഭൂമി ലേലം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.

HIGHLIGHTS : കൊച്ചി : നിലമ്പൂരിലെ 1680ഏക്കര്‍ വനഭൂമി ലേലം ചെയ്യുന്ന

കൊച്ചി : നിലമ്പൂരിലെ 1680ഏക്കര്‍ വനഭൂമി ലേലം ചെയ്യുന്ന നടപടി നിര്‍ത്തിവെക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ആഗസ്റ്റ് 18 നാണ് നിലമ്പൂര്‍ താലൂക്കിലെ മുണ്ടേരിഫാം ലേലം ചെയ്ത് വില്‍ക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടം നിബിഡവനമാണ്. നിരവധി അരുവികളും ചാലിയാര്‍ പുഴയുടെ കൈവഴികളും ഒഴുകിയെത്തുന്നതും ഈ വനഭൂമിയിലൂടെയാണ്. അത്യപൂര്‍വ്വ ജീവജാലങ്ങളാലും വന്‍ മരങ്ങളാലും സമ്പന്നമാണ്.

ഈ ഭൂമിയാണ് ഒരു കീഴ്‌ക്കോടതി ഉത്തരവിന്റെ ബലത്തില്‍ പൊതുലേലത്തിന് വെച്ചിരിക്കുന്നത്. വനം വകുപ്പിന്റെ ഹരജിയെ തുടര്‍ന്നാണ് താല്‍കാലികമായി ഹൈക്കോടതി ലേല നടപടി തടഞ്ഞത്.

1984 ല്‍ ശാസ്ത്ര സാഹിത്യ പരിഷത്താണ് ആദ്യമായി മുണ്ടേരി വനം വിട്ടുകൊടുക്കുന്നതിനെതിരെ രംഗത്തെത്തിയത്. പിന്നീട് ശക്തമായ സമരം കാരണം അധികാരികള്‍ ിഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ശനിയാഴ്ച പരിഷത്ത് മുണ്ടേരിവനത്തിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!