HIGHLIGHTS : തൃശ്ശൂര്‍: 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യര്‍ ഇന്ന്
തൃശ്ശൂര്‍: പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യര്‍ ഇന്ന് ക്യാമറക്ക് മുമ്പിലെത്തി. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ രണ്ടാം അരങ്ങേറ്റം.
മുംബൈയിലെ ഗൊരെഗാവിലെ ദാദാ സാഹബ് ഫാല്‍ക്കെ ഫിലിം സിറ്റിയില്‍ 2 ദിവസമായാണ് ഷൂട്ടിങ്ങ് നടക്കുക. അമിതാബച്ചനൊപ്പമാണ് മഞ്ജു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. കല്ല്യാണിന്റെ ‘വിശ്വാസം’ പരമ്പരയിലെ ഏറ്റവും പുതിയ പരസ്യത്തിലാണ് മഞ്ജുവും ബച്ചനും ഒന്നിക്കുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രഭു, നാഗാര്‍ജ്ജുന, പുനിത്ത് കുമാര്‍ എന്നിവരാണ് മറ്റു ഭാഷകളില്‍ മഞ്ജുവിന്റെ നായകന്‍മാരായി എത്തുന്നത്. വി എ ശ്രീകുമാറാണ് പരസ്യ ചിത്രത്തിന്റെ സംവിധായകന്‍.
രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് ഒന്നരകോടി രൂപയാണ്.