Section

malabari-logo-mobile

നാല് വനിതാ എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ ശാസന

HIGHLIGHTS : തിരു: നാല് വനിതാ എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ

തിരു: നാല് വനിതാ എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ ശാസന. രണ്ട് വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ എംഎല്‍എമാരായ കെകെ ലതിക, ഐഷാ പോറ്റി, കെഎസ് സലീഖ, ജമീല പ്രകാശം എന്നിവരെയാണ് സ്പീക്കര്‍ ശാസിച്ചത്.

കക്ഷിനേതാക്കള്‍ക്ക് എംഎല്‍എമാരെ നിയന്ത്രിക്കാന്‍ കഴിയാത്തത് ഖേദകരമാണെന്നും എംഎല്‍എ മാരുടെ ചെയ്തത് സഭയോടുള് കടുത്ത അനാദരവാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരം ഇനിയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കാര്‍ത്തികേയന്‍ മുന്നറിയിപ്പു നല്‍കി.

സഹകരണ ജനാധിപത്യം അട്ടിമറിക്കകയാണെന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!