നാട്ടില്‍ കുട്ടികള്‍ക്ക് പീഢനകാലം

തിരൂര്‍;  സ്‌കൂള്‍ വ്ദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ റിമാന്‍ഡ് ചെയ്തു. തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ ഇക്കറ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ അറബി അധ്യാപകന്‍ പി വി അബ്ദുറഹിമാനെയാണ് തിരൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്റ ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.
സ്‌കൂളിലെ അറബി അധ്യാപകനായ അബ്ദ്‌റഹിമാന്‍ ക്ലാസ് സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണം നടത്തിയതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരൂരര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പറം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top