നസ്രിയ മുങ്ങിയെന്ന് പരാതി

മലയാളം തമിഴ് ചിത്രങ്ങളിലെ ഏറ്റവും തിരക്കുള്ള യുവനടിമാരില്‍ ശ്രദ്ധേയയായ നസ്രിയ തങ്ങളെ പറ്റിച്ച് തെലുങ്ക് സിനിമയിലേക്ക് മുങ്ങിയെന്ന്് തമിഴ് ചലചിത്ര നിര്‍മ്മാതാക്കള്‍. അവസരങ്ങള്‍ കൂടിയതോടെ നസ്രിയ ഒരേ സമയം രണ്ട് തമിഴ് ചിത്രങ്ങള്‍ക്കാണത്രെ ഡേറ്റ് കൊടുത്തത്. ധനുഷ് നായകനാവുന്ന നെയ്യാണ്ടിയും ,ഏ ആര്‍ മുരുകദോസ് നിര്‍മ്മിക്കുന്ന ആര്യാ നയന്‍താര ചിത്രമായ രാജാറാണിയുമായിരുന്നു നസ്രിയ ഡേറ്റ് കൊടുത്ത രണ്ട് തമിഴ് ചിത്രങ്ങള്‍. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളിലും അഭിനയിക്കാതെ നസ്രിയ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനാതെ മുങ്ങിയിരിക്കുകയാണ്.
എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ തങ്ങളെ വിഡ്ഡികളാക്കി കടന്നു കളഞ്ഞതില്‍ രോക്ഷകുലരായ നിര്‍മ്മാതാക്കള്‍ തമിഴ് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നസ്രിയക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top