HIGHLIGHTS : തമിഴ് സിനിമയിലെ ഒരു കാലത്തെ ഹോട്ട് നായികയായ
തമിഴ് സിനിമയിലെ ഒരു കാലത്തെ ഹോട്ട് നായികയായ നമിത തിരിച്ചു വരുന്നു. കഥാമുല്യമില്ലാത്ത റോളുകളും ഐറ്റം നമ്പറുകളുമായി ഒതുങ്ങിയ നമിതയെ തമിഴ് സിനിമ ലോകം മറന്നിരിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളമായി നമിതയുടെ ഒരു ചിത്രവും പുറത്തു വന്നിട്ട്.
എന്നാല്‍ തന്റെ ആരാധകര്‍ക്കു മിന്നിലേക്ക് ഒരു പുതിയ ഗെറ്റപ്പില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് നമിത. അതെ, ഒരു ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് നമിത ശക്തമായ തിരിച്ചുവരലിനൊരുങ്ങുന്നത്. ശരീരഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായി എത്തുന്ന നമിത ഈ ചിത്രത്തില്‍ ആറോളം സംഘട്ടനങ്ങളും ചെയ്യുന്നുണ്ട്.
നമിതയുടെ ഈ തിരിച്ചുവരവ് മറ്റു നായികമാര്‍ക്കൊരു തിരിച്ചടിയാകുമെന്നാണ് അണിയറ സംസാരം.