നന്മയുടെ മേഖലാ സമ്മേളനം നടന്നു

താനൂര്‍: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ താനൂര്‍ മേഖലാ സമ്മേളനം പൂതേരി ബാവക്കുട്ടി നഗറില്‍ നടന്നു. മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജു പൂതേരി അദ്ധ്യക്ഷനായ ചടങ്ങില്‍ വി. അബ്ദുള്‍കരീം സ്വാഗതവും പറമ്പന്‍ താനൂര്‍ നന്ദിയും പറഞ്ഞു. സുന്ദരന്‍ തിരൂര്‍, വിന്‍സണ്‍ സാമുവല്‍, കെ.എം.കെ കുണ്ടൂര്‍, പി.ടി ഇല്യാസ്, എ.പി സുബ്രഹ്മണ്യന്‍, കെ. ഷാഫി എന്നിവര്‍ പ്രസംഗിച്ചു.

പ്രേക്ഷകരില്‍ ചടുല നൃത്തത്തിന്റെ ഭാവങ്ങള്‍ തീര്‍ത്ത് ഉത്തരേന്ത്യന്‍ നൃത്തരൂപമായ ‘കഥക്’ നീതു ഷിബിനും, കീര്‍ത്തന വത്സനും ചേര്‍ന്ന് അവതരിപ്പിച്ചു. പഴയകാല കലാകാരന്മാരായ ബാലന്‍ ചെള്ളിക്കാട്ടില്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുഹമ്മദ് ബാവ എന്നിവര്‍ക്കൊപ്പം ചിത്രകാരനായ ശിവദാസന്‍ കാരാട്ടിനേയും ഗായിക വിജിത വിജയനേയും ആദരിച്ചു. സിനിമ ഛായാഗ്രാഹകന്‍ അമീര്‍ താനൂര്‍ ഇവര്‍ക്ക് പൂച്ചെണ്ട് സമര്‍പ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top