നടി സുകുമാരി അന്തരിച്ചു

HIGHLIGHTS : ചെന്നൈ: നടി സുകുമാരി(74) അന്തരിച്ചു. മലയാളത്തിന്റെ അമ്മ തെന്നിന്ത്യയിലെ പ്രമുഖ താരം

malabarinews

ചെന്നൈ: നടി സുകുമാരി(74) അന്തരിച്ചു. മലയാളത്തിന്റെ അമ്മ തെന്നിന്ത്യയിലെ പ്രമുഖ താരം സുകുമാരി ചെന്നെയില്‍ വെച്ച്

sameeksha

ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു.

പ്രാര്‍ത്ഥനയ്ത്തിടെ പൂജാമുറിയില്‍ നിന്നും പൊള്ളനേറ്റ് കുറച്ചു ദിവസമായി ചെന്നയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പത്താം വയസസുമുതല്‍ ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയ സുകുമാരി രണ്ടായിരത്തോളം ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞിരുന്നു.

1940ല്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ജനിച്ച സുകുമാരിചേച്ചി ഒരറിവ് എന്ന തമിഴ്ചിത്രത്തിലൂടെ തന്റെ പത്താം വയസ്സില്‍ സിനിമയുടെ ലോകത്തേക്ക് കടന്നു വന്നു.ഒരു നര്‍ത്തികിയായിരുന്നു അരങ്ങേറ്റം. ലളിത പത്മിനി രാഗണിമാരുടെ കലാ പാരമ്പരര്യമുള്ള കുടുംബത്തില്‍ ജനിച്ച സുകമാരി സിനിമാലോകത്ത് തന്റെതായ ഒരു ഇടം തന്നെ സൃഷടിച്ചെടുത്തു.
സിനിമയുടെ അഭ്രപാളികളില്‍ 60 വര്‍ഷത്തിലധികം തിളങ്ങിനിന്ന ഈ അഭിനയപ്രതിഭ മലയാളത്തിനും തമിഴിനും പുറമെ കന്നട, ഒറിയ. ബംഗാളി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!