നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയെയും വിജീഷിനെയും റിമാന്‍ഡ് ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനേയും മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. ഉച്ചക്ക് രണ്ടരയോടെ ആലുവയില്‍ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത് . ഇരുവരേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയപേക്ഷ നാളെ പരിഗണിക്കും.

പ്രതികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വന്‍ സുരക്ഷയൊരുക്കിയാണ്പൊലീസ് ഇരുവരേയും കൊണ്ടുവന്നത്. ശിവരാത്രിക്ക് കോടതി അവധിയായതിനാല്‍ ആണ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു അല്ല എന്നായിരുന്നു സുനിയുടെ മറുപടി .

 

Share news
error: Content is protected !!
Scroll to Top