നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം എല്ലാ തെളിവുകളും ലഭിച്ച ശേഷം:ബെഹ്‌റ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവുകളും ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കുകയൊള്ളുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തില്‍ മുഴുവന്‍ തെളിവുകളും ഉണ്ടാകുമെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം ഹൈക്കോടതി ഇന്ന് വീണ്ടും നിഷേധിച്ചിരുന്നു. ദിലീപ് ജയിലാലയിട്ട് 50 ദിവസം പിന്നിട്ടിരിക്കുകയാണ്. 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് കോടതി സ്വാഭവിക ജാമ്യം അനുവദിക്കും. ഇതൊഴിവാക്കാന്‍ 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം.

Related Articles