HIGHLIGHTS : തിരു: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ നടരാജനെ ഗവര്‍ണര്‍ സസ്‌പെന്റ്
വി എസിനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷന്‍ അംഗം കെ നടരാജന്‍ ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി വി ജി കുഞ്ഞനെ ഫോണിലൂടെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിലായിരുന്നു അന്വേഷണം നടത്തിയത്.

ഗവര്‍ണറാണ് വിവരാവകാശ കമ്മീഷണര്‍ എന്ന പദവിയില്‍ തുടരുന്ന നടരാജനെതിരെ നടപടിയെടുക്കേണ്ടത്. അതിനാലാണ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.
നടരാജനെ സസ്‌പെന്റ് ചെയ്‌തെങ്കിലും വിവരാവകാശ സ്ഥാനത്തു നിന്നും നീക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വേണം. സുപ്രീംകോടതി രജിസ്ട്രാര്‍ നടത്തുന്ന അന്വേഷമത്തിനു ശേഷമേ വിവരാവകാശ കമ്മീഷണറെ മാറ്റാന്‍ കഴിയു.