നടന്‍ ഭരതിന് വിവാഹിതനാവുന്നു

ചുരുങ്ങിയ കാലം കൊണ്ടു തന്നെ വേറിട്ട അഭിനയത്തിലൂടെ യുവതിയുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായ നടന്‍ ഭരത് വിവാഹിതനാവുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന തന്റെ പ്രണയമാണ് സഫലമാവുന്നതെന്ന് ഭരത് പറഞ്ഞു. സെപ്റ്റംബര്‍ പതിനാലിന് തന്റെ കാമുകി ജെഷ്‌ലിയുടെ കഴുത്തില്‍ ഭരത് താലി ചാര്‍ത്തും.

ഫോര്‍ ദ പീപ്പിള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കീഴടക്കാന്‍ ഭരത്തിനായി. 555 എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയാഹ്ലാദത്തിനിടയിലാണ് തന്റെ വിവാഹമെന്നത് ഇരട്ടിമധുരം നല്‍കുന്നു എന്ന് ഭരത് വ്യക്തമാക്കി. ഭരത്തിന്റെ വധു ജെഷ്‌ലി ദുബൈയില്‍ ജനിച്ചു വളര്‍ന്ന ദന്ത ഡോക്ടറാണ്.

 

Share news
error: Content is protected !!
Scroll to Top