HIGHLIGHTS : ബംഗ്ലാദേശ് :ബംഗ്ലാദേശ് സന്ദര്‍ശനം നടത്തി വരുന്ന ഇന്‍ഡ്യന്‍
ബംഗ്ലാദേശ് :ബംഗ്ലാദേശ് സന്ദര്‍ശനം നടത്തി വരുന്ന ഇന്‍ഡ്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് പുറത്ത് സ്‌ഫോടനം. ധാക്കയിലെ സോണാര്‍ഗാവ് ഹോട്ടലിന് പുറത്താണ് സ്‌ഫോടനമുണ്ടായത്.
ആളപായമൊന്നു ഇല്ലെന്നാണ് ആദ്യ റിപ്പോരട്ട്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് പ്രണബ് മുഖര്‍ജി ബംഗ്ലാദേശില്‍ എത്തിയത്.
1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് സമരത്തെ ഒറ്റുകൊടുക്കുകയും പാകിസ്ഥാന്‍ പട്ടാളവുമൊത്ത് ആക്രമണങ്ങളും,ബലാല്‍ത്സംഗങ്ങളും നടത്തിയ ബംഗ്ലാദേശ് ജമാ അത്തെ നേതാക്കള്‍ക്കെതിരെ ഈ കേസുകള്‍ അന്വേഷിച്ച കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതില്‍ പ്രധാന നേതാവിനെ വധശിക്ഷ വിധിച്ചതോടെ ബ്ഗ്ലാദേശില്‍ ജമാ അത്തെ വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇന്ന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്.
ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

