ധനവിനിയോഗ ബില്‍ പാസാക്കി സഭ ഇന്ന് പിരിഞ്ഞു

തിരു: സോളര്‍ തട്ടിപ്പ് കേസില്‍ സഭ ഇന്നു പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സോളാര്‍ വിഷയത്തില്‍ അടിയന്തിര പ്രമേയ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതേ തുടര്‍ന്ന് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

‘മുഖ്യമന്ത്രി രാജിവെക്കുക’ എന്ന ബാനറുമായി പ്രതിപക്ഷം നിയമസഭക്കുള്ളില്‍ പ്രതിഷേധ റാലി നടത്തി.

 

 

Share news
error: Content is protected !!
Scroll to Top