HIGHLIGHTS : മഞ്ചേരി: കേരളത്തിലെ ദേശീയപാത വീകസനത്തിനായ് റോഡ് വീതികൂട്ടുന്നതിനെതിരെ
മഞ്ചേരി: കേരളത്തിലെ ദേശീയപാത വീകസനത്തിനായ് റോഡ് വീതികൂട്ടുന്നതിനെതിരെ സമരം ചെയ്തത് ത്രീവ്രവാദികളാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വീതികുറഞ്ഞ റോഡുകളാണ് അപകടം വര്‍ദ്ധിപ്പിക്കുന്നതെന്ന് മന്ത്രി ചൂണ്ടികാണിച്ചു.
ഐക്യരാഷ്ട്ര സഭയുടെ റോഡപകട ദുരന്തങ്ങളില്‍പ്പെട്ടവരെ ഓര്‍ക്കുന്ന ദിനാചരണത്തിന്റെ ഭാഗമായി മഞ്ചേരിയില്‍ മോട്ടോര്‍വാഹന വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് ആര്യാടന്‍ ഈ പ്രസാതാവന നടത്തിയത്.

രാജ്യത്ത് 60 മീറ്ററാണ് ദേശീയപാതയുടെ വീതി ആവശ്യം. കേരളത്തില്‍ തന്റെ പാര്‍ട്ടിയടക്കം ഇടപെട്ട് അത് 45 മീറ്ററായി കുറച്ചു. ഇനിയും അത് 30 മീറ്ററാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് തീവ്രവാദികള്‍ സമരം ചെയ്യുന്നതെന്ന് ആര്യാടന്‍ കുറ്റപ്പെടുത്തി. ഇത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണെന്നും 70 മീറ്റര്‍ വീതി വേണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ആര്യാന്‍ പറഞ്ഞു.