HIGHLIGHTS : ദില്ലി: ദില്ലിയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി
ദില്ലി: ദില്ലിയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതി മനോജ് കുമാറിന്റെ സുഹൃത്തായ പ്രദീപ് കുമാറാണ് പിടിയിലായത്. ബീഹാറിലെ ദര്‍ബാംഗ് ജില്ലയില്‍ വെച്ച് ഞായറാഴ്ച രാത്രി ഇയാള്‍ പോലീസ് പിടിയിലായത്.
ബാലികയെ പീഡിപ്പിച്ചത് രണ്ട് പേര്‍ ചേര്‍ന്നായിരുന്നു എന്ന് അറസ്റ്റിലായ മനോജ് കുമാര്‍ നേരത്തെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടങ്ങിയത്.
അതേസമയം കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 5 വയസ്സുകാരിയുടെ നില മെച്ചപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പീഡനത്തെ തുടര്‍ന്ന് സമൂഹത്തില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ദില്ലി പോലീസ് കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.