HIGHLIGHTS : ദില്ലി : ഗാന്ധി മാര്‍ക്കറ്റിന് സമീപമാണ് വന്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള ചേരി പ്രദേശത്തേക്കും തീപടരുകയാണ്. ഇവിടുത്തെ വീടുകള്‍
ദില്ലി : ഗാന്ധി മാര്‍ക്കറ്റിന് സമീപമാണ് വന്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള ചേരി പ്രദേശത്തേക്കും തീപടരുകയാണ്. ഇവിടുത്തെ വീടുകള്‍ ഭൂരിഭാഗവും ഓലകൊണ്ടും തകര ഷീറ്റുകള്‍ ഉപയോഗിച്ചും നിര്‍മിച്ചതായതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു.
എത്രയാളുകള്‍ വീടുകള്‍ക്കുള്ളില്‍ കുടിങ്ങികിടക്കുന്നുണ്ടെന്ന് ഇതു വരെ അറിവായിട്ടില്ല. കനത്ത പുക കാരണം സമീപത്തെ പലര്‍ക്കും ബോധക്ഷയമുണ്ടായി. അഞ്ഞൂറിലേറെ വീടുകളും നൂറുകണക്കിന് ചെറിയ കടകളുമാണ് ഇവിടെ ഉളളത്.
അപകടത്തില്‍ പെട്ടവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമീപ പ്രദേശത്തെ ആളുകളെ പോലീസ് ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍.
ആയിരങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടുത്തെ ചേരി പ്രദേശത്തേക്ക് തീ പടര്‍ന്നു പിടിച്ചത് ഇപ്പോള്‍ നിയന്ത്രണത്തിലായിട്ടുണ്ട്. തീപിടിച്ചതോടെ ആദ്യം ഒരു യൂണിറ്റ് ഫയര്‍ എഞ്ചിന്‍ മാത്രമാണ് സംഭവസ്ഥലത്തെത്തിയത് എന്നാല്‍ പിന്നീട് തീ നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയ ശേഷമാണ് തീ നിയന്ത്രിണത്തിലാക്കാനായത്.
തെരുവുകളിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍എഞ്ചിനുകള്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
തീ പിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.