HIGHLIGHTS : ദില്ലി: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മൃഗീയമായി
ദില്ലി: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മൃഗീയമായി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും വനിതാ സംഘടനകളും രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാദകവും പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാത്ത സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയുളള ആങ്വാന പ്രകാരമാണ് വിദ്യാര്‍ത്ഥികളും പെണ്‍കുട്ടികളും അടങ്ങുന്ന ആയിരങ്ങളാണ് ഇന്നു രാവിലെ ഇന്ത്യാ ഗേറ്റിനു മുന്നില്‍ നിന്ന് മാര്‍ച്ച് തുടങ്ങിയത്. റെയ്‌സിനാ ഹില്‍സിന് സമീപത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ മുന്നോട്ടുപോയി തുടര്‍ന്ന് രാഷ്ട്രപതി ഭവനിനു മുന്നില്‍ വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ഇന്നലെയും ഇതേ .രൂപത്തില്‍ മഹിളാ അസോസിയേഷന്‍ എസ്എഫ്‌ഐ ഡിവൈഎഫഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിരുന്നു.
ബന്ധുക്കളോട് ആശയ വിനിമയം നടത്തുകയും മരുന്നുകളോട് നന്നായി പ്രതികരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുെട നില ഗുരുതരമായി തന്നെ തുടരുകയാണ്. പെണ്‍കുട്ടിയെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.