HIGHLIGHTS : ദില്ലി: ലോകത്തെ ഞെട്ടിച്ച ദില്ലി കൂട്ട ബലാത്സംഗകേസിലെ നാല് പ്രതികളും
ദില്ലി: ലോകത്തെ ഞെട്ടിച്ച ദില്ലി കൂട്ട ബലാത്സംഗകേസിലെ നാല് പ്രതികളും കുറ്റക്കാരാണെന്ന് ദില്ലി സാകേത് കോടതി പ്രഖ്യാപിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
വിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതിയില്‍ പേണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പെണ്‍കുട്ടിയുടെ മരണമൊഴി കേസില്‍ നിര്‍ണായകമായി. ഏഴ് മാസമെടുത്താണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്‌സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ്മ എന്നീ പ്രതികളുടെ കാര്യത്തിലാണ് അതിവേഗ കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്
ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 നാണ് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്.