HIGHLIGHTS : ഫരീദബാദ് : ദില്ലി സ്വദേശിയായ യുവതിയെ
ഫരീദബാദ് : ദില്ലി സ്വദേശിയായ യുവതിയെ സുഹൃത്തടക്കം 8 പേര്‍ കൂട്ട മാനഭംഗത്തിനിരയാക്കി. അതിനുശേഷം യുവതിയെ ഇവര്‍ ഹൈവേക്ക് സമീപം വാഹനത്തില്‍ നിന്ന് തള്ളിയിട്ട് കടന്നു കളഞ്ഞു. വെള്ളിയാഴ്ച പരിക്കുകളോടെ പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു.
ഫരീദാബാദിനടുത്ത് ഹൈവേയിലാണ് സംഭവം നടന്നത്. വ്യാഴാഴിച രാത്രിയില്‍ ഈ യുവതിയുടെ സുഹൃത്ത് അവരെ വിളിച്ചു വരുത്തുകയും അയാളോടൊപ്പമുള്ള യുവാക്കളുമായി ചേര്‍ന്ന് കാറില്‍ വച്ചും, പിന്നീട് ഗോതമ്പുപാടത്തേക്ക് വലിച്ച് കൊണ്ടുപോയും ക്രൂരമായി പീഡിപ്പിച്ചു വെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനു ശേഷം ഹൈവേയില്‍ ബല്ലാ ഭഗത് പാലത്തിന് സമീപം കൊണ്ടുപോയി വാഹനത്തില്‍ നിന്ന് തളളിയിടുകയായരുന്നു.
യുവതി ഇപ്പോള്‍ ചികിത്സയിലാണ്. പോലീസ് ഈ കേസില്‍ ഒരാളെ പിടികൂടി. മറ്റുള്ളവര്‍ ഒളിവിലാണ്.