HIGHLIGHTS : ന്യൂദില്ലി: വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ
ന്യൂദില്ലി: വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ അതീവ ഗുരുതര തകരാറുമൂലം സുരക്ഷ മേഖലയായ ദില്ലിയിലടക്കം ഏഴ് സംസ്ഥാനങ്ങളില്‍ വൈദ്യുതി മുടങ്ങി.
ദില്ലി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മു & കാശ്മ്മീര്‍, രാജസ്ഥാന്‍എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ 2 മണിമുതല്‍ വൈദ്യുതി മുടങ്ങിയത്.

ഉത്തരേന്ത്യയിലെ ട്രെയിന്‍ സര്‍വീസുകളെയും ഇത് ബാധിച്ചുകഴിഞ്ഞു. ഡല്‍ഹിമെട്രോ തിങ്കളാഴ്ച സര്‍വീസ് നടത്തുന്നില്ല. ദില്ലിയിലെ അതീവ സുരക്ഷാപ്രാധാന്യമുള്ള വിഐപികള്‍ ഉള്ളതുമായ ഭാഗത്ത് എമര്‍ജന്‍സി പവര്‍സപ്ലെ ഉപയോഗിച്ചാണ് വൈദ്യുതിയെത്തിക്കുന്നത്. തിങ്കളാഴ്ച ഉച്ചവരെ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത.