ദില്ലിയില്‍ ഭൂചലനം.

ദില്ലി:  ദില്ലിയില്‍ ഇന്നുച്ചയ്ക്ക് 1.10നായിരുന്നു ഭൂചലനമുണ്ടായത്.

 

ഭൂചലനം 10 സെക്കന്റോളം നീണ്ടുനിന്നു. ദില്ലിയില്‍ ഗാസിയാബാദിലും നോയിഡയിലും ആണ് ഭൂചലനമുണ്ടായത്. പഞ്ചാബിലും ഹരിയാനയിലും ഭൂചലനം അനുഭവപ്പെട്ടു.

 

റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബഹുദൂര്‍ഘട്ടാണ്.10 സെക്കന്റോളം നീണ്ടു നിന്ന ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top