ദമാമില്‍ കോട്ടയം സ്വദേശി കുത്തേറ്റു മരിച്ചു മലായളി അറസ്റ്റില്‍

ദമാം :സഹപ്രവര്‍ത്തകര്‍ തമ്മിമുണ്ടായ വാക്തര്‍ക്കത്തിനൊടുവില്‍ മലയാളി കുത്തേറ്റു മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ചാലയില്‍ തോമസ് മാത്യു(26)വാണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ കൊല്ലം പള്ളിത്തോട്ടം സ്വദേശി സക്കീര്‍ ഹൂസൈനെ (23) സൗദി പോലീസ് അറസ്റ്റ് ചെയ്തു.
ദമാം ദല്ല ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ലാന്‍ട്ര എന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു തോമസ് മാത്യു. ഇവര്‍ താമസിക്കുന്ന സ്ഥലത്തുവച്ചുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയായതൊടെ സക്കീര്‍ ഹുസൈന്‍ അടുക്കളയില്‍ പോയി കത്തിയെടുത്തുകൊണ്ടു വന്ന് തോമസ് മാത്യുവിനെ കുത്തുകയായിരുന്നു.
തോമസ് മാത്യുവിന്റെ സഹോദരനായ ഷിജോ മാത്യ യാംബൂവിലാണ്.

Share news
error: Content is protected !!
Scroll to Top