HIGHLIGHTS : അഗര്‍ത്തല: ത്രിപുരയില്‍ ഇടതുമുന്നി നാലാം തവണയും അധികാരത്തിലേക്ക് .
അഗര്‍ത്തല: ത്രിപുരയില്‍ ഇടതുമുന്നി നാലാം തവണയും അധികാരത്തിലേക്ക് . ഉരുക്കുകോട്ടയായ ബംഗാളില്‍ പോലും വിള്ളലുണ്ടായപ്പോള്‍ ചെങ്കൊടിയുടെ കരുത്ത് വിളിച്ചു പറയാന്‍ ത്രിപുരയിലെ മണിക്ക് സര്‍ക്കാറിന്റെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. ത്രിപുരയില്‍ മണിക്ക് സര്‍ക്കാര്‍ മൂവായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.
പുറത്ത് വന്ന ഫലപ്രകാരം 42 സീറ്റുകളില്‍ ഇടതുമുന്നണിയും 18 സീറ്റുകള്‍ കോണ്‍ഗ്രസും സ്വന്തമാക്കി. നിലവില്‍ ഇടതുപക്ഷം അധികാരമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ ത്രിപുരയില്‍ അധികാരം നിലനിര്‍ത്തുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു.

അതെ സമയം നാഗാലാന്റിലും മേഘാലയിലും വോട്ടെണ്ണല്‍ തുടരുകയാണ്. മേഘാലയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മുകള്‍ സാങ്മയുടെ നേതൃത്തിലുള്ള നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്.
MORE IN പ്രധാന വാര്‍ത്തകള്‍
