തുഞ്ചന്‍പറമ്പില്‍ കവിത ക്യാമ്പിന് തുടക്കമായി

തിരൂര്‍ : തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തുഞ്ചന്‍ ബാല സമാജ കവിത ക്യാമ്പിന് തുഞ്ചന്‍പറമ്പില്‍ തുടക്കമായി. ക്യാമ്പിന്റെ അധ്യക്ഷന്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയായ എംടി വാസുദേവന്‍ നായരാണ്.

കുട്ടികളില്‍ കാവ്യാനുശീലനം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് കവിത ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കവിതയില്‍ സ്ഥാനക്രമങ്ങള്‍ ഉണ്ടായാലേ അത് ജനമനസില്‍ പതിയുകയുള്ളു വെന്നും എംടി വാസുദേവന്‍ നായര്‍ പറഞ്ഞു. എഴുത്തച്ഛന്‍ കൃതികളിലെ വരികള്‍ പഴഞ്ചൊല്ലുപോലെ മനസില്‍ നില്‍കുന്നത് ആ കവിതകളിലെ സ്ഥാനക്രമങ്ങള്‍ മൂലമാണെന്ന് അദേഹം പറഞ്ഞു.

ശനി,ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ മധുസൂദനന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, മണലൂര്‍ രാജന്‍ബാബു,കാക്കനാട് അച്ചുതനുണ്ണി, ആന്റോ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top