HIGHLIGHTS : പരപ്പനങ്ങാടി :തീവ്രവാദ പ്രവര്‍ത്തന
പരപ്പനങ്ങാടി :തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കിഴക്കമ്പലത്ത് വ്യാപാരിയെ വെട്ടി കവര്‍ച്ച ചെയ്ത സ്വര്‍ണം വിറ്റത് പരപ്പനങ്ങാടിയിലെ ജ്വല്ലറിയിലെന്ന മൊഴിയെ തുടര്‍ന്ന് പ്രത്യേക അന്വഷണ സംഘം പരപ്പനങ്ങാടിയിലെത്തി.
പരപ്പനങ്ങാടിയിലെ ഒരു ജ്വല്ലറിയില്‍ 12 ലക്ഷം രൂപയ്ക്കാണ് സ്വര്‍ണം വിറ്റിരിക്കുന്നത്. ഈ ജ്വല്ലറി തിരിച്ചറിഞ്ഞ് തൊണ്ടിമുതല്‍ കണ്ടെത്താനാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയുമായി പരപ്പനങ്ങാടിയിലെത്തിയത്.
ഈ സ്വര്‍ണം വിറ്റുകിട്ടിയ പണമാണ് കോയമ്പത്തൂര്‍ പ്രസ്‌ക്ലബ് സ്‌ഫോടനത്തിനും കോഴിക്കോട് ഇരട്ട സ്‌റോടനത്തിനും ഉപയോഗിച്ചതെന്ന് തടിയന്റവിടെ നസീര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ പണം പ്രധാനമായും വിനിയോഗിച്ചത് ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള കണ്ണൂര്‍ സ്വദേശി കെ.പി സാബിറാണെത്രേ.

കേരളത്തില്‍ കണ്ടെത്തിയ മിക്ക തീവ്രവാദി ബന്ധമുള്ള കേസുകളിലേയും ബന്ധം പരപ്പനങ്ങാടിയിലേക്കെത്തുന്നത് കേന്ദ്ര കേരള പോലീസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്.