HIGHLIGHTS : തിരൂര്‍ : തീവണ്ടിയില്‍ നിന്ന് തെറിച്ച്
തിരൂര്‍ : തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് തെറിച്ച് വീണ് തലശ്ശേരി കേളകം അടക്കാതോട് സ്വദേശി എംഎ ജോജി (32)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആദ്യം തിരൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് താനൂരിനും തിരൂരിനുമിടക്ക് മൂച്ചിക്കല്‍ ഓവര്‍ബ്രിഡ്ജിനടുത്തുവെച്ചാണ് ജോജി ട്രെയ്‌നിന്റെ വാതിലില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. താനൂര്‍ സ്വദേശിയായ മാങ്കുഴി വാസുദേവനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

എറണാകുളത്തെ അമൃത പാല്‍കമ്പിനിയില്‍ ഡ്രൈവറായ ജോജി നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.