തിരൂര്‍ ഫയര്‍‌സ്റ്റേഷന്‍ കെട്ടിടോദ്ഘാടനം ജുലൈ നാലിന്

തിരൂര്‍:  തിരൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ നാലിന് രാവിലെ 11 ന് ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ പുതിയ ഫയര്‍‌സ്റ്റേഷന്‍ കെട്ടടം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുത്തൂരിലാണ് നിലവിലെ സ്റ്റേഷന്‍.

ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും. എം.എല്‍.എ. മാരായ അബ്ദുസമദ് സമദാനി, അബ്ദു റഹ്മാന്‍ രണ്ടത്താണി, കെ.എന്‍.എ. ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി, തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. അബ്ദുള്‍സലാം, അഡീഷനല്‍ ഡയറക്റ്റര്‍ ഓഫ് പൊലീസ് ആന്‍ഡ് കമാന്‍ഡന്റ് ജനറല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് പി.ചന്ദ്രശേഖരന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ തോമസ് മാത്യു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിവിഷനല്‍ ഓഫീസര്‍ എന്‍.വി. ജോണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top