തിരൂരില്‍ മണല്‍ വേട്ടക്കെത്തിയ പോലീസുകാരെ മര്‍ദിച്ചു

തിരൂര്‍: തിരൂര്‍ പൊന്നാനിപ്പുഴയില്‍ മണല്‍ കടത്തുന്നത് തടയാനെത്തിയ പോലീസുകാരെ മണല്‍ മാഫിയാസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പോലീസുകാരന്‍ സഞ്ചരിച്ച പട്രോളിങ് വഞ്ചി പുഴയില്‍ താഴ്ത്താന്‍ ശ്രമിച്ചു. ഗുരുതരമയി പരിക്കേറ്റ മലപ്പുറം എ ആര്‍ ക്യാമ്പിലെ ഗിരീഷിനെ (32) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം . പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ രണ്ട് വഞ്ചികളിലായി മണല്‍ മാഫിയാ സംഘം മണല്‍ കടത്തുകയായിരുന്നു. പുഴയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം മണല്‍ പിടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ എട്ടോളം വരുന്ന സംഘം ഇരുമ്പ് വടിയെടുത്ത് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗിരീഷിന് കഴുത്തിനും കാലിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരൂര്‍ സിഐ ആര്‍ റാഫിയുടെ നേതൃത്വത്തില്‍ അനേ്വഷണമാരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top