തിരൂരില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് കുറ്റപത്രം നല്‍കും

തിരൂര്‍: കടതിണ്ണയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന 3 വയസ്സുകാരിയായ നാടോടി ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് ബുധനാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ മുഹമ്മദ് ജാസിമിനെതിരായാണ് തിരൂര്‍ ഡിവൈഎസ്പി കെ എം സെയ്താലി മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഇന്ന് കുറ്റപത്രം നല്‍കുക.

ഈ കേസില്‍ 50 ഓളം സാക്ഷികള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടും ഇതോടൊപ്പം ഹാജരാക്കും.

മുഹമ്മദ് ജാസിം ഇപ്പോള്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്.

Share news
error: Content is protected !!
Scroll to Top