തിരൂരങ്ങാടി മണ്ഡലത്തില്‍ 51 ലക്ഷം രൂപ ചെലവില്‍ റോഡു നവീകരണം.

HIGHLIGHTS : തിരൂരങ്ങാടി: നിയോജക മണ്ഡലത്തില്‍

തിരൂരങ്ങാടി: നിയോജക മണ്ഡലത്തില്‍ വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയോജക മണ്ഡലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.

പരപ്പനങ്ങാടി കോലോംതൊടി റോഡ്-5 ലക്ഷം, ചെള്ളിത്താഴം നോര്‍ത്ത് റോഡ്-5 ലക്ഷം, തിരൂരങ്ങാടി സി കെ നഗര്‍ റോഡ്, – 3 ലക്ഷം, കാരയില്‍ ഇത്തിള്‍കടവ് റോഡ്- 3 ലക്ഷം, കളത്തില്‍ തൊടി റോഡ്- 3 ലക്ഷം, തെന്നല-കൊടക്കല്ല് വെസ്റ്റ്ബസാര്‍ റോഡ്- 3 ലക്ഷം, അപ്ല ജുമാ മസ്ജിദ് റോഡ്, 3 ലക്ഷം, തറയില്‍ തുറക്കല്‍ റോഡ്, തെന്നല- 2 ലക്ഷം, ചാക്കത്തൊടു ഇടവഴി റോഡ്, എടരിക്കോട്- 4 ലക്ഷം, ജുമാമസ്ജിദ് പന്തക്കന്‍പടി റോഡ്, എടരിക്കോട്- 4 ലക്ഷം, കീരാട്ട്പുറായി നന്നമ്പ്ര പള്ളി വെള്ളിയാമ്പുറം റോഡ്, നന്നമ്പ്ര- 4 ലക്ഷം, കൊയപ്പയില്‍ കൊടിഞ്ഞിക്കാട് കൊളക്കാട്ട് പാടം റോഡ്, നന്നമ്പ്ര- 2 ലക്ഷം, പാലാറമ്പതാഴം റോഡ് ചെറുമുക്ക്, നന്നമ്പ്ര- 2 ലക്ഷം, ഓട്ടുപാറപ്പുറം ചെനക്കല്‍ പള്ളി റോഡ്, പെരുമണ്ണക്ലാരി- 3 ലക്ഷം, താഴെ കോഴിച്ചെന മരമില്‍ പള്ളി റോഡ്, പെരുമണ്ണക്ലാരി- 3 ലക്ഷം, പുത്തന്‍കുളം കുളമ്പില്‍ പാറ റോഡ്, പെരുമണ്ണക്ലാരി 2 ലക്ഷം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!